യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍.

പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയതായിരുന്നു യുവതിയെ. എന്നാല്‍ ഇവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതരില്‍ നിന്ന് യാതൊരു സഹായവും ലഭ്യമായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം കുടുംബാംഗങ്ങള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ പ്രസവ ശുശ്രൂഷകള്‍ക്ക് ഒടുവില്‍ സ്ത്രീ ഓട്ടോറിക്ഷയില്‍ പ്രസവിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും കുറഞ്ഞത് അഞ്ച് സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് ശേഷമോ, പ്രസവത്തിനിടയിലോ മരണപ്പെടുന്നുണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസവം സംബന്ധിച്ച കാരണങ്ങളാല്‍ ഓരോ വര്‍ഷവും 45,000 സ്ത്രീകള്‍ മരിക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here