യുവാവിനെ ട്രെയിനില്‍ വെച്ച് കൊലപ്പെടുത്തി

പട്‌ന :ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ പട്‌നയ്ക്കടുത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

പട്‌ന സ്വദേശി, 35 വയസ്സുള്ള രാം ജനാം യാദവാണ് കൊല്ലപ്പെട്ടത്. 12 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുള്ള കൊടും കുറ്റവാളിയായിരുന്നു രാം ജനാം യാദവ്. വ്യക്തി വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പാടലിപുത്ര-ഹാത്തിയ എക്‌സ്പ്രസ്സിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം അരങ്ങേറിയത്. ട്രെയിന്‍ ആത്മഗോള റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുറപ്പെട്ടതിന് ശേഷമാണ് കൊലയാളി യുവാവിനെ വെടിവെച്ചിട്ടത്. പോയന്റ് ബ്ലാങ്ക് റെയിഞ്ചില്‍ വെച്ചാണ് യുവാവിന് വെടിയേറ്റത്

ട്രെയിനില്‍ നല്ല തിരക്ക് ഉണ്ടായിരുന്നതിനാല്‍ കൊലയാളിയെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. വെടിയേറ്റ് രാം ജനാം യാദവിന്റെ ശരീരത്തില്‍ നിന്നും ചോര വരാന്‍ തുടങ്ങിയതോടെ മറ്റു യാത്രക്കാര്‍ വെപ്രാളപ്പെട്ട് ഒച്ച വെക്കാന്‍ തുടങ്ങി.

ഈ തക്കത്തിന് കൊലയാളി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട് കാണുമെന്നാണ് പൊലീസിന്റെ നിഗമനം. ബറഹ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിന്‍ നിര്‍ത്തിയാണ് പൊലീസ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.

പേടി കാരണം സാക്ഷി പറയാന്‍ ആരും ഇതുവരെ രംഗത്ത് വരാഞ്ഞത് പൊലീസിന് കേസന്വേഷണത്തില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here