യുവാവ് മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തി

വാഷിങ്ടണ്‍: നഗ്‌നനായെത്തിയ യുവാവ് അമേരിക്കയിലെ ഒരു റസ്റ്റോറന്റില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ട്രാവിസ് റെയ്ന്‍കിങ് (29) എന്ന യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്‌നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്‌റ്റോറന്റിലാണ് സംഭവം.

തോക്ക് സെക്യൂരിറ്റി പിടിച്ചുവാങ്ങിയതിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. പ്രതിയെ പിടിക്കാന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. റെയ്ക്കിംഗ് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here