ഭൂകമ്പത്തില്‍ കുട്ടികളെ സംരക്ഷിച്ച നേഴ്‌സുമാര്‍

പൊഹാങ് :ദൈവത്തിന്റെ മാലാഖമാരെന്നാണ് നഴ്‌സുമാരെ സ്‌നേഹത്തോടെ വിളിച്ച് പോരുന്നത്. ഒരു വ്യക്തിയുടെ ജനനം തൊട്ട് ആശുപത്രിയില്‍ വെച്ച് അവനെ പരിചരിക്കുവാനും, വേണ്ട ശുശ്രൂഷ നല്‍കുവാനും നഴ്‌സുമാര്‍ കാണിക്കുന്ന അര്‍പ്പണ ബോധത്തെ എത്ര പ്രശംസിച്ചാലും മതി വരില്ല.

തന്റെ ജോലിയില്‍ കാണിക്കുന്ന ആത്മാര്‍ത്ഥ ഇവരെ എന്നും സാധാരണക്കാര്‍ക്ക് മുന്നില്‍ മാലാഖമാരാക്കുന്നു. അത്തരത്തില്‍ ഒരു വീഡിയോ ആണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്.ഭൂകമ്പത്തില്‍പ്പെട്ട് ഒരു ആശുപത്രി നിന്ന് വിറയ്ക്കുമ്പോഴും, തീവ്ര പരിചരണ മുറിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന ഒരു കൂട്ടം നഴ്‌സുമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സ്വന്തം ജീവിതം പോലും തൃണവല്‍ഗണിച്ചാണ് നഴ്‌സുമാരുടെ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ നവംബറില്‍ ദക്ഷിണ കൊറിയയില്‍ ഉണ്ടായ ഭൂകമ്പത്തിലാണ് ഈ സംഭവം ഉണ്ടാകുന്നത്. ദക്ഷിണ കൊറിയയിലെ പൊഹാങിലുള്ള ഒരു ആശുപത്രിയില്‍ നിന്നാണ് ഈ ദ്യശ്യങ്ങള്‍ പുറത്ത് വന്നത്.

ആശുപത്രിയിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ഈ നഴ്‌സുമാരെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here