രോഗിയെ ഉപദ്രവിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍. കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയുടെ കൈവിരലുകള്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ഞെരിച്ചുടക്കുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നേഴ്‌സിംഗ് അസിസ്റ്റന്റായ സുനില്‍ കുമാറാണ് രോഗിയോട് ഈ വിധം മോശമായി പെരുമാറിയത്. വേദനയെടുത്ത് പുളഞ്ഞ് രോഗി നിലവിളിച്ച് കേണപേക്ഷിക്കുമ്പോഴും ഇയാള്‍ പീഡനം തുടര്‍ന്നു. രോഗിയുടെ ഈ നിസ്സഹായവസ്ഥ മനുഷ്യ സ്‌നേഹികളില്‍ വലിയൊരു ഞെട്ടലാണ് തീര്‍ത്തത്.

എത്രയും പെട്ടെന്ന് ഈ ദൃശ്യം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണം എന്ന ആഹ്വാനത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ സസ്‌പെന്റ് ചെയ്തതായി അറിയിച്ചു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രോഗിയോട് മോശമായ രീതിയില്‍ പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൂപ്രണ്ടിനോട് അന്വേഷണത്തിന് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയോട് മോശമായി പെരുമാറിയ നേഴ്സിംഗ്…

K K Shailaja Teacherさんの投稿 2018年3月28日(水)

ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലായെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ രോഗിയുടെ കൈവിരലുകൾ അറ്റന്റർ ഞെരിച്ചുടക്കുന്ന ദൃശ്യം.വേദന കൊണ്ട് പുളഞ്ഞ രോഗിയുടെ ദീന രോദനം ആരുടെയും മനസ് വേദനിപ്പിക്കും.ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ആശുപത്രി അധികൃതരുടെയും മുന്നിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ…

Haris TRさんの投稿 2018年3月28日(水)

LEAVE A REPLY

Please enter your comment!
Please enter your name here