വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്.

മൂന്ന് മണിക്കൂറോളം സാബിത്രിക്ക് മര്‍ദ്ദനമേറ്റു. ഞായറാഴ്ചയാണ് സംഭവം. പശു അയല്‍വാസിയായ സഞ്ജുലതയുടെ പറമ്പില്‍ കടന്ന് അവര്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരുന്ന ചെടികള്‍ നശിപ്പിക്കുകയായിരുന്നു. ഇതില്‍ കുപിതയായ സഞ്ജുലതയും മകനും സാബിത്രിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

സാബിത്രിയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ എത്തി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സ്ത്രീയെ അഴിച്ചുവിടാന്‍ സഞ്ജുലതയും മകനും തയ്യാറായത്. അതേസമയം സംഭവത്തെ തുടര്‍ന്ന് സാബിത്രിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here