എണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി : കേരളത്തില്‍ എണ്ണവില 80 രൂപ കടന്നു. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കൊച്ചിയില്‍ യഥാക്രമം 78.72 രൂപയും 71.85 രൂപയുമാണ്.

24 പൈസയാണ് ഇന്ന് കൂടിയത്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ദിനംപ്രതി ഇന്ധനവില കുതിക്കുകയാണ്. 5 ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് കൂടിയത്. അതായത് ദിവസം 20 പൈസയുടെ വര്‍ധനവ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ 19 ദിവസം വില വര്‍ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുകയാണ്‌.

അതാതുദിവസം രാവിലെ ആറിന് വില പരിഷ്‌കരിക്കുന്ന രീതിയാണ് ഇപ്പോഴുളളത്.
ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പനയില്‍ നിന്ന് 19.89 രൂപയും ഡീസലില്‍ 14.58 രൂപയുമാണ് സംസ്ഥാനം നികുതിയായി ഈടാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ഇനത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പ്പനയില്‍ നിന്ന് 19.48 രൂപയും ഡീസലില്‍ നിന്ന് 15.33 രൂപയും ഈടാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here