ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല

മുനാകാത്ത : സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപുണ്ട് ജപ്പാനില്‍. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടിയ ഒകിനോഷിമ. ജപ്പാനിലെ മുനാകാത്ത പട്ടണത്തിന്റെ ഭാഗമാണ് ഈ പ്രദേശം. 97 ഹെക്ടര്‍ വിസ്തൃതമാണ് ദ്വീപ്.

മുനാകാത്ത ടൈഷ എന്ന ഒരു വിഭാഗം ഷിന്റോ പുരോഹിതരാണ് ഇവിടത്തെ താമസക്കാര്‍. കടയുഷി അഷിസുവാണ് ഇവരുടെ മുഖ്യ പുരോഹിതന്‍. അവരുടെ ഒകിറ്റ്‌സു എന്ന ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നു.

ഇവിടേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആര്‍ത്തവരക്തം അശുദ്ധമാണെന്ന ഷിന്റോ വിശ്വാസം മൂലമാണ് വനിതകളെ പ്രവേശിപ്പിക്കാത്തത്. എന്നാല്‍ കടല്‍യാത്ര അപകടമായതിനാല്‍ പണ്ടുമുതലേ സ്ത്രീകളെ വിലക്കുകയായിരുന്നുവെന്ന വാദവുമുണ്ട്.

ദ്വീപിലെത്തുന്ന പുരുഷന്‍മാര്‍ പൂര്‍ണനഗ്നരായി കുളിച്ച് ശുദ്ധിവരുത്തിയേ പ്രവേശിക്കാവൂ.മെയ് 27 ന് 200 പുരുഷന്‍മാര്‍ക്ക് ഇവിടെ പ്രവേശിക്കാം. എന്നാല്‍ ദ്വീപില്‍ നിന്ന് ഒരിലപോലും പുറത്തുകൊണ്ടുപോകാന്‍ പാടില്ല.

ഇവിടത്തെ വിശേഷങ്ങള്‍ ആരോടും പങ്കുവെയ്ക്കുകയുമരുത്. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കരുതെന്നാണ് ഷിന്റോ വംശത്തിന്റെ ഉറച്ച നിലപാട്. ചൈനീസ് വെയ് രാജവംശത്തിന്റെ കണ്ണാടി, കൊറിയന്‍ സ്വര്‍ണ്ണമോതിരങ്ങള്‍, പേര്‍ഷ്യന്‍ സ്ഫടികപ്പാത്രങ്ങള്‍ എന്നീ അപൂര്‍വതകളുടെ കേന്ദ്രവുമാണ് ഇവിടം.

ഈ സവിശേഷതകളാണ് ദ്വീപിന് യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംനേടിക്കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here