വൃദ്ധയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം

പുതുപരിയാരം :വൃദ്ധയെ മരുമകള്‍ ചെരുപ്പ് കൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് പുതുപരിയാരത്താണ് വയോധികയ്ക്ക് മരുമകളില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വൃദ്ധയായ സരോജിനിയുടെ മുഖത്താണ് മകന്റെ ഭാര്യയായ ശ്രീമതി ചെരുപ്പ് കൊണ്ട് അടിക്കുന്നത്.

സരോജിനിക്ക് 80 വയസ്സിന് മുകളില്‍ പ്രായം വരും. പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമ്മായിയമ്മയെ മര്‍ദ്ദിച്ചതെന്നാണ് ശ്രീമതിയുടെ വാദം. വൃദ്ധയുടെ ശരീരത്തില്‍ ഇവര്‍ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മുന്‍പ് ശ്രീമതിയും ഭര്‍ത്താവും എഴുതി വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് വൃദ്ധയ്‌ക്കെതിരെ ഈ കണ്ണില്ലാത്ത ക്രൂരത അരങ്ങേറുന്നത്. സരോജിനിക്ക് മരുമകളില്‍ നിന്നും മര്‍ദ്ദനമേല്‍ക്കുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here