67 വയസ്സുള്ള ബോഡി ബില്‍ഡര്‍

കാലിഫോര്‍ണിയ :വാര്‍ദ്ധക്യത്തിലും ആരെയും അത്ഭുതപ്പെടുത്തുന്ന ശരീര സൗന്ദര്യവുമായി ലോകത്തിന് മുന്നില്‍ വിസ്മയമാവുകയാണ് ഈ വ്യക്തി. ബില്‍ ഹെന്‍ഡ്രിക്‌സ് എന്ന അമേരിക്കന്‍ സ്വദേശിയാണ് തന്റെ 67 ാം വയസ്സിലും അത്ഭുതപ്പെടുത്തുന്ന ശരീരവുമായി ആരെയും അമ്പരപ്പിക്കുന്നത്.അമേരിക്കയിലെ ഡല്ലാസ് സ്വദേശിയാണ് ബില്‍ ഹെന്‍ഡ്രിക്‌സ്. ഈ പ്രായത്തിലും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ജിമ്മില്‍ ചിലവഴിക്കുന്ന ഇദ്ദേഹം ശരീര സൗന്ദര്യ രംഗത്തേക്ക് കടന്നു വരുന്ന യുവാക്കള്‍ക്ക് ഒരു പ്രചോദനമായി നില കൊള്ളുന്നു.

https://instagram.com/p/BfyIRN3lqmI/?utm_source=ig_embed&utm_campaign=embed_profile_upsell_control

സമൂഹ മാധ്യമത്തിലും നിരവധി പേരാണ് ബില്‍ ഹെന്‍ഡ്രിക്‌സിനെ പിന്തുടരുന്നത്. ഇവര്‍ക്കായി ശരീര സംരക്ഷണത്തെ കുറിച്ചുള്ള ചില വിവരങ്ങളും അദ്ദേഹം പങ്കു വെയ്ക്കുന്നു. ഔദ്യോഗികമായി ഒരു ഫിറ്റ്‌നസ് ട്രെയിനര്‍ അല്ല താനെന്നും ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

https://instagram.com/p/Bf9SVE9lzjO/?utm_source=ig_embed&utm_campaign=embed_profile_upsell_control

സുദൃഢമായി തങ്ങളുടെ ശരീരം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാലിക്കേണ്ട ഭക്ഷണ ക്രമവും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ബില്ലിനെ എല്ലാ ദിവസവും സമൂഹ മാധ്യമങ്ങളില്‍ മുടങ്ങാതെ പിന്തുടരുന്നത്.

https://instagram.com/p/Beq8d-MltYF/?utm_source=ig_embed&utm_campaign=embed_profile_upsell_control

തന്റെ യൗവന കാലഘട്ടത്തില്‍ ഏതാനും പരസ്യ ചിത്രങ്ങളിലും ബില്‍ ഹെന്‍ഡ്രിക്‌സ് മുഖം കാണിച്ചുട്ടുണ്ട്. 26,000 ത്തിലധികം പേരാണ് ഇദ്ദേഹത്തെ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

https://instagram.com/p/Bfgdz5JFncp/?utm_source=ig_embed&utm_campaign=embed_profile_upsell_control

തന്റെ ഈ ജനപ്രീതിയില്‍ പലരും ആസൂയാലുക്കളാണെങ്കിലും മനസ്സ് തുറന്ന് അഭിനന്ദിക്കുന്നവരും കുറവല്ലെന്ന് അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here