70കാരിയെ ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്

ഷാജഹാന്‍പുര്‍: ആംബുലന്‍സിന്റെ അഭാവം മൂലം എഴുപതുകാരിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത് കട്ടിലില്‍ ചുമന്ന്. ഭേദ്പൂര്‍ സ്വദേശി മാഞ്ജിത്ത് കൗറിനെയാണ് ബന്ധുക്കള്‍ കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ ആരോഗ്യ സ്ഥിതി വഷളായ മാഞ്ജിത്ത് കൗറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സിനായി 108 നമ്പറില്‍ വിളിച്ചു. എന്നാല്‍ വാഹനത്തില്‍ ഇന്ധനമില്ലെന്നും രോഗിയിരിക്കുന്ന സ്ഥലത്ത് എത്താനാവില്ലെന്നുമാണ് ആംബുലന്‍സ് ഡ്രൈവര്‍ പ്രതികരിച്ചത്.

തുടര്‍ന്ന് കുടുംബത്തിലെ നാല്‌പേര്‍ ചേര്‍ന്ന് മാഞ്ജിത്തിനെ കട്ടിലില്‍ ചുമന്ന് കിലോ മീറ്ററുകള്‍ താണ്ടി ദേശീയ പാതയില്‍ എത്തിച്ചു. അവിടെ നിന്ന് ട്രക്കില്‍ കയറ്റി ഷാജഹാന്‍പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം അത്യാഹിത വിഭാഗത്തില്‍ എത്തിയ ഇവര്‍ക്ക് സ്‌ട്രെച്ചര്‍ നല്‍കിയില്ലെന്ന ആക്ഷേപവുമുണ്ട്. മാഞ്ജിത്ത് കൗറിന് ആംബുലന്‍സ് ലഭിക്കാത്ത സംഭവം അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലക്ഷ്മണന്‍ പ്രസാദ് അറിയിച്ചു. ആരോപണ വിധേയനായ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here