ഒരു അഡാര്‍ ലൗവിലെ ഗാനം

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അടാര്‍ ലൗവ് ലെ മാണിക്യ മലരായ പൂവിനെ ഏറ്റെടുത്തിരിക്കയാണ് സോഷ്യല്‍ മീഡിയ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

പഴയകാല മാപ്പിളപ്പാട്ടിന് പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങളുടെ പ്രണയം തുളുമ്പുന്ന രംഗങ്ങളാണ് ഈ പാട്ടിലുടനീളം.

വെള്ളിയാഴ്ച പുറത്തു വിട്ട അഡാറിലെ ഈ ആദ്യ ഗാനം ഏഴ് ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ മാത്രം ആസ്വദിച്ചത്. ഒരു രാത്രി കൊണ്ട് തന്നെ മലയാളികളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് മുഴുവന്‍ കൈയടക്കാന്‍ പാട്ടിന് കഴിഞ്ഞിരിക്കുകയാണ്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലൗവ്.

പാട്ടിനൊപ്പം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് സിനിമയിലെ നായികമാരില്‍ ഒരാളായ പ്രിയ വാര്യരെയാണ്. പ്രിയയുടെ പ്രണയവും കുസൃതിയും കലര്‍ന്ന നോട്ടമാണ് ഹിറ്റായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here