ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പതിനേഴുകാരിയെ കൂടാതെ മറ്റൊരു പ്രവാസി യുവതിയേയും ഇവര്‍ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചിരുന്നു.

ദുബായില്‍ സെയില്‍സ് വുമണായി ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് തന്നെ ദുബായില്‍ എത്തിച്ചതെന്ന് പതിനേഴുകാരി പറഞ്ഞു. പെണ്‍കുട്ടിയും പാക്കിസ്ഥാന്‍ സ്വദേശിനിയാണ്. കുടുംബത്തിലെ കഷ്ടപ്പാടുകളെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇവരോടൊപ്പം ദുബായിലേക്ക് വന്നത്. എന്നാല്‍ ദുബായില്‍ എത്തിയപ്പോഴാണ് ഇവര്‍ പെണ്‍വാണിഭ കേന്ദ്രം നടത്തുന്നവരാണെന്ന് പെണ്‍കുട്ടി അറിഞ്ഞത്.

ദിവസവും 10 ഓളം ഇടപാടുകാര്‍ ഫ്‌ളാറ്റില്‍ എത്താറുള്ളതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. കൂടുതലും ഏഷ്യന്‍ സ്വദേശികളായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയാണ് പൊലീസ് സംഘത്തെ കുടുക്കിയത്. ഇടപാടുകാരനാണെന്ന വ്യാജേന ഇവരെ സമീപിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

k

തുടര്‍ന്ന് സംഘ തലവന്‍ ഇദ്ദേഹത്തെ പെണ്‍കുട്ടിയുടെ അടുത്തേക്ക് കൊണ്ടു പോയി. ഈ സമയത്തിനിടയില്‍ ഉദ്യോഗസ്ഥന്‍ പുറത്തു കാത്തു നിന്നിരുന്ന മറ്റു പൊലീസുകാരെ വിവരം അറിയിക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെന്ന് തെളിഞ്ഞു. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here