നിപാ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.

ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപാ ബാധയെ തുടര്‍ന്ന് മരണം സംഭവിച്ചവരുടെ എണ്ണം 13 ആയി. നിപാ സ്ഥിരീകരിച്ച രണ്ടുപേര്‍ ചികിത്സയിലുണ്ട്.

വിവിധ ആശുപത്രികളിലായി 29 പേര്‍ വൈറസ് ബാധ സംശയിക്കപ്പെട്ടും ചികിത്സയില്‍ കഴിയുകയാണ്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here