നിപാ ബാധിച്ച 26 കാരനും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 14

കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 26 കാരന്‍ മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അബിന്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഓട്ടോ ഡ്രൈവറായിരുന്നു. ഇയാളുടെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്.

അവിടെ നിന്ന് ചിലരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അങ്ങനെയാകാം രോഗബാധയെന്നാണ്‌ വിലയിരുത്തല്‍. ഇതോടെ മരണസംഖ്യ 14 ആയി. സംസ്ഥാനത്ത് ആകെ 15 പേര്‍ക്കാണ് നിപാ ബാധ സ്ഥിരീകരിച്ചത്.

ഇവരില്‍ 13 പേര്‍ മരണപ്പെട്ടു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നിപാ ബാധ സംശയിക്കുന്നവരുടെ എണ്ണം 12 ആണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ട്. 77 സാംപിളുകളുടെ ഫലം ആരോഗ്യവകുപ്പിന് ലഭിച്ചതില്‍ 62 ഉം നെഗറ്റീവാണെന്നും അധികൃതര്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here