സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി നിപ്പ വൈറസ് ബാധിച്ച് മരിച്ചു. കാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ (55)എന്നയാളാണ് മരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് ഇയാള്‍. അതേസമയം ഇന്ന് വന്ന പരിശോധന ഫലങ്ങളില്‍ ഒരാളുടേത് പോസിറ്റീവായിരുന്നു.

നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നിപ്പ ബാധയില്ലെന്ന് രക്തപരിശോധനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആദ്യം രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് നിപ്പയില്ലെന്ന് പരിശോധനഫലം വന്നാലും വൈറസിന്റെ പ്രജനനകാലം കഴിയും വരെ അവര്‍ നിരീക്ഷണത്തില്‍ത്തന്നെ ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഒപ്പം രോഗ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 1353 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here