നിപ്പാ ലക്ഷണമുണ്ടായിരുന്ന രോഗി മരിച്ചു

തലശ്ശേരി :നിപ്പാ വൈറസ് ബാധയെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗി കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ യുവതിയില്‍ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല. പരിശോധനയിലും നെഗറ്റീവും അയിരുന്നു ഫലം. എന്നാല്‍ നിപ്പാ വൈറസിന് സമാനമായി രോഗ ലക്ഷണങ്ങളായിരുന്നു രോഗിക്ക് ഉണ്ടായിരുന്നത്.

ഇതോടെ പ്രദേശ വാസികളുടെ ആശങ്ക ഇരട്ടിച്ചു. നിപ്പാ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായി ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ച് ചേര്‍ത്തു . ശനിയാഴ്ച രാവിലേ 10.30 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം. കലക്ടര്‍, മേയര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യമേഖലയിലെ വിദഗ്ദര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here