17 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്ന അമ്മയ്ക്ക് വിമാനത്തില്‍ വെച്ച് ഒരു പൈലറ്റ് നല്‍കിയ സര്‍പ്രൈസ്

ഫിലിപ്പെയ്ന്‍സ് :കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ എന്നും സന്തോഷം പകരുന്നവയാണ്. പ്രത്യേകിച്ചും അവ ഉത്സവാഘോഷ വേളകള്‍ക്കിടയിലാകുമ്പോള്‍ ഒത്തുച്ചേരലിന്റെ മധുരം ഇരട്ടിക്കും. തന്റെ മാതാപിതാക്കള്‍ക്കൊപ്പം 17 വര്‍ഷത്തിന് ശേഷം ക്രിസ്മസ് ആഘോഷിക്കുവാന്‍ അവസരം കിട്ടിയപ്പോള്‍ ഒരു പൈലറ്റ് അവര്‍ക്ക് കരുതി വെച്ച സര്‍പ്രൈസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.ഫിലിപ്പെയ്ന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായ ജോണ്‍ പോളോയാണ് തന്റെ മാതാപിതാക്കള്‍ക്ക് വ്യത്യസ്ഥമായ ഒരു ക്രിസ്മസ് സര്‍പ്രൈസ് നല്‍കിയത്. ജോണിന്റെ പിതാവിന്റെ മരണത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ച മാതാവ് പുതിയ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ ബര്‍മുഡ എന്ന രാജ്യത്താണ് താമസിച്ച് വന്നിരുന്നത്. കഴിഞ്ഞ 17 വര്‍ഷമായി തന്റെ മാതാവുമൊത്ത് ക്രിസ്മസ് ആഘോഷിക്കാന്‍ ഈ യുവാവിന് സാധിച്ചിരുന്നില്ല.ഇത്തവണ മാതാപിതാക്കള്‍ ക്രിസ്മസ് അവധി വേളയില്‍ ഫിലിപ്പെയ്ന്‍സില്‍ വരുന്നുണ്ടെന്നറിഞ്ഞ ജോണ്‍ അവര്‍ വരുന്ന വിമാനത്തിലെ ഇവര്‍ അറിയാതെ സെക്കന്റ് ഓഫീസറായി ജോലിയ്ക്ക് കയറി. വിമാനം പുറപ്പെട്ടതിന് ശേഷം ഒരു പൂച്ചെണ്ടുമായി ജോണ്‍ ഇവരുടെ അടുത്തേക്ക് പോയി. അപ്രതീക്ഷിതമായി മകനെ വിമാനത്തില്‍ വെച്ച് കണ്ടപ്പോള്‍ അമ്മ അതിശയിച്ച് പോയി.സന്തോഷം കൊണ്ടവര്‍ക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെയായി. ഫിലിപ്പെയ്‌നി ഭാഷയില്‍ അവര്‍ എന്റെ മകന്‍ എന്റെ മകന്‍ എന്ന് വിളിച്ച് പറയാന്‍ തുടങ്ങി. പിന്നീട് മകനെ കെട്ടിപിടിച്ച് കരയാന്‍ തുടങ്ങി. ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു പിന്നീട് ആ വിമാനം സാക്ഷ്യം വഹിച്ചത്. തന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു മാതാപിതാക്കള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ പൈലറ്റായി ജോലി ചെയ്യുക എന്നുളളത്, ഈ ക്രിസ്മസ് വേളയില്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് ജോണ്‍ പറയുന്നു.

വീഡിയോ കാണാം..>>>

It’s interesting how dreams take form – like when a sick loved one prompts a young man to become a doctor, or being with kids who haven’t had the chance to read and write inspires one to teach; as a child, to me it was pretty simple: I wanted to fly my parents home. Today, after 16 Christmases apart – and unknown to my parents, I was actually part of the crew that was flying them home for Christmas.It’s been a wonderful year for me – a year of dreams turning into reality, and this is definitely the cherry on top. Thank you, Philippine Airlines, for this amazing opportunity. Have a merry Christmas, everyone.

Juan Paulo Ferminさんの投稿 2017年12月18日(月)

LEAVE A REPLY

Please enter your comment!
Please enter your name here