ഖുഷി ഷാ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം ;നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും വിമുക്തമാവാതെ കുടുംബാംഗങ്ങള്‍

വഡോദര :ഒരു വര്‍ഷം തികയുമ്പോഴും നടുക്കുന്ന ഓര്‍മ്മകളുടെ ഞെട്ടലില്‍ നിന്ന് വിമുക്തമായിട്ടില്ല വഡോദരയിലെ  ഖുഷിയുടെ കുടുംബക്കാരും നാട്ടുകാരും. ഗുജറാത്തിലെ വഡോദര സ്വദേശിനിയും ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറുമായിരുന്ന ഖുഷി ഷാ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചിട്ട് ഈ പുതുവര്‍ഷ രാവില്‍ ഒരു വര്‍ഷം തികയുന്നു.2017 ജനുവരിയിലെ പുതുവര്‍ഷ പാര്‍ട്ടിക്കിടെയാണ് തുര്‍ക്കിയിലെ ഇസ്താന്‍ബുളിലുള്ള നൈറ്റ് ക്ലബില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഖുഷിയടക്കം 39 പേരുടെ ജീവന്‍ പൊലീഞ്ഞത്. തന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ഖുഷി പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായാണ് നൈറ്റ് ക്ലബിലെത്തിയത്. അപ്പോഴാണ് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലേക്ക് ഇരച്ചു കയറിയ ഒരു ഭീകരവാദി ആഘോഷ ചടങ്ങുകള്‍ക്കായി വന്നു ചേര്‍ന്നവര്‍ക്ക് മേല്‍ തോക്കെടുത്ത് പരക്കെ നിറയൊഴിക്കാന്‍ തുടങ്ങിയത്.ഇതിനിടയിലാണ് ഖുഷിക്കും വെടിയേല്‍ക്കുന്നത്. ബോളിവുഡിലടക്കം രാജ്യത്തിന്റെ ഫാഷന്‍ മേളകളിലും കഴിവ് തെളിയിച്ച ഒരു നവപ്രതിഭയെയാണ് ആ ഭീകരാക്രമണം മൂലംരാജ്യത്തിന്  നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here