‘നഗ്ന കള്ളന്‍’ പിടിയില്‍

തിരുവനന്തപുരം :ദീര്‍ഘ നാളുകളായി തിരുവനന്തപുരം ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ നഗ്നനായി ചെന്ന് സ്ത്രീകളുടെ ആഭരണങ്ങള്‍ കൈക്കലാക്കുന്ന മോഷ്ടാവ് പിടിയില്‍. കന്യാകുമാരി ആറുദേശം എസ്ടി മങ്കാട് പുല്ലാനിവിള വീട്ടില്‍ എഡ്വിന്‍ ജോസ്(28) ആണ് പിടിയിലായത്. ‘നഗ്നകള്ളന്‍’ എന്നാണ് ഇയാള്‍ പ്രദേശങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

എന്നാല്‍ ഇയാള്‍ ആരാണെന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിനോ നാട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. മോഷ്ടിച്ച ബൈക്കുകളിലാണ് ഇയാള്‍ രാത്രിയില്‍ വീടുകളിലേക്ക് എത്താറുള്ളത്. അതു കൊണ്ട് തന്നെ നെമ്പര്‍ പ്ലേറ്റ് നോക്കിയുള്ള അന്വേഷണത്തിലും പൊലീസിന് ഇയാളെ കുറിച്ച് യാതോരു സൂചനകളും കിട്ടിയിരുന്നില്ല. രാത്രി കാലങ്ങളില്‍ ബൈക്കുകളിലെത്തി നഗ്നനായതിന് ശേഷം അടിവസ്ത്രം മുഖത്ത് കെട്ടിയാണ് ഇയാള്‍ മോഷണം നടത്തി വന്നിരുന്നത്.

സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു കളയലായിരുന്നു ഇയാളുടെ രീതി. സത്രീകള്‍ ഉണര്‍ന്നാല്‍ പേടിപ്പെടുത്താനാണ് താന്‍ നഗ്നനായി മോഷണം നടത്തിയ തെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. നിയമ വിദ്യാര്‍ത്ഥി കൂടിയായ ആഡംബര ജീവിതം നയിക്കുവാനാണ് ഈ മോഷ്ടിച്ച് കിട്ടുന്ന പണം ഉപയോഗിച്ചിരുന്നത്. മോഷണം പതിവായതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രികാലങ്ങളില്‍ പ്രതിയെ പിടി കൂടാന്‍ പതിയിരുന്ന് കാത്തിരുന്നെങ്കിലും എഡ്വിന്‍ ഓരോ തവണയും ഇവരുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായി പൊലീസ് ഓപ്പറേഷന്‍ നെക്കഡ് തെഫ്റ്റ് ആരംഭിക്കുന്നത്. ഇതിനിടയില്‍ നെടുമങ്ങാട് നിന്നുള്ള ഒരു വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ കള്ളന്റെ മുഖം പതിഞ്ഞത് പൊലീസിന് തുണയായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം എഡ്വനിലേക്ക് എത്തിച്ചേരുകയും ഇയാള്‍ ആഡംബര ജീവിതമാണ് നടക്കുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here