അഡാര്‍ ലൗവിലെ രണ്ടാമത്തെ ടീസര്‍

കൊച്ചി: ഒരൊറ്റ ഗാനം കൊണ്ട് ആരാധകരെ കൈയിലെടുത്ത താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലൗവി’ലെ മാണിക്യ മലരെന്ന ഗാനം, അത്രയേറെ ആരാധകരെയാണ് പ്രിയ വാര്യര്‍ക്കുണ്ടാക്കിയത്.

ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ തമിഴ് സോങ്ങ് ടീസറാണ് ഇറങ്ങിയിരിക്കുന്നത്.

പ്രിയ വാര്യരും റോഷനും തന്നെയാണ് പുതിയ ഗാനത്തിന്റെ രംഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്. ഷാന്‍ റഹ്മാന്‍ തന്നെയാണ് പുതിയ ഗാനത്തിനും ഈണം കൊടുത്തിരിക്കുന്നത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here