പിടിച്ചെടുത്തത് 10,000 ലേറെ വാച്ച്

ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി വജ്ര വ്യവസായി നീരവ് മോദിയുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനായിരത്തിലേറെ വാച്ചുകള്‍. ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളാണ് കണ്ടെടുത്തത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുകെട്ടിയത്. 176 സ്റ്റീല്‍ അലമാരകളിലും 158 പെട്ടികളിലും 60 പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലുമായാണ് വാച്ചുകള്‍ സൂക്ഷിച്ചത്.

വജ്രാഭരണങ്ങള്‍ക്കൊപ്പം വില്‍പ്പന നടത്താനായിരിക്കും ഇവ ഇറക്കുമതി ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പ്രമുഖര്‍ക്ക് സമ്മാനിക്കാനാണോയെന്നും സംശയമുണ്ട്.

ഇതിനായി കൂടുതല്‍ അന്വഷണങ്ങള്‍ക്കൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. 11,400 കോടിയാണ് നീരവ് മോദി പിഎന്‍ബിയില്‍ നിന്ന് തട്ടിയത്. ഇദ്ദേഹത്തിന്റെ 44 കോടിയുടെ സാമ്പത്തിക നിക്ഷേപം മരവിപ്പിച്ചു. വീടുകളും ഓഫീസുകളും ഫ്‌ളാറ്റുകളും കണ്ടുകെട്ടി.കൂടാതെ 9 ആഡംബര കാറുകള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here