വനിതാ അപേക്ഷകരുടെ എണ്ണം റെക്കോര്‍ഡില്‍

ജിദ്ദ : സൗദി അറേബ്യയുടെ പാസ്‌പോര്‍ട്ട് വിഭാഗത്തിലെ 140 തസ്തികകളിലേക്കായി അപേക്ഷിച്ചത് 1,07,000 വനിതാ ഉദ്യോഗാര്‍ത്ഥികള്‍. ജനുവരി 18 നാണ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ് പുറത്തുവിട്ടത്.

എന്നാല്‍ അധികൃതരില്‍ അമ്പരപ്പുളവാക്കുന്ന തരത്തിലായിരുന്നു വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള പ്രതികരണം. ഒറ്റയാഴ്ച കൊണ്ടാണ് ഇത്രയും അപേക്ഷകളെത്തിയത്.

വനിതാ അപേക്ഷകരുടെ ആധിക്യം കാരണം രജിസ്‌ട്രേഷന്‍ നിര്‍ത്തി. ഇതുസംബന്ധിച്ച വിശദാംശങ്ങളറിയാന്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ അധികമായി രേഖപ്പെടുത്തിയത് ആറ് ലക്ഷത്തിലേറെ ക്ലിക്കുകളാണ്.അപേക്ഷകളുടെ പരിശോധനയാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകള്‍ ഇലക്ട്രോണിക്കല്‍ വെരിഫിക്കേഷനാണ് വിധേയമാക്കുന്നത്.

തസ്തികകള്‍ക്ക് ആവശ്യമായ യോഗ്യതകള്‍ അപേക്ഷകനുണ്ടോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്ന് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

25 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിയമനം. വിദേശിയെ വിവാഹം കഴിച്ച സൗദി സ്ത്രീകള്‍ക്ക് നിയമനം നല്‍കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും.

സൗദി അറേബ്യ- ചിത്രങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here