നാല്‍പതോളം വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ കുടുങ്ങി

ചെന്നൈ: മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ കുടുങ്ങി. ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന.

12 പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ ഹെലികോപ്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്. മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികളാണ് കാട്ടുതീയില്‍ കുടുങ്ങിയത്.

കലക്ടറടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് ഈറോഡ്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്.

അതേസമയം പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ശക്തമായ കാറ്റ് വീശുന്നത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here