400 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

ഭോപ്പാല്‍: മഹാശിവരാത്രിയോടനുബന്ധിച്ച് പ്രസാദം കഴിച്ച 400 ഓളം പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മധ്യപ്രദേശിലെ പീപ്രി ഗ്രാമത്തിലെ ആശ്രമത്തില്‍ വിതരണം ചെയ്ത വിഷാംശം കലര്‍ന്ന പ്രസാദം കഴിച്ചവരാണ് ചികിത്സ തേടിയത്.

പ്രസാദമായി നല്‍കിയ പായസം കഴിച്ചവര്‍ക്ക് ഛര്‍ദ്ദിലും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. 1000 ലേറ പേരാണ് നഖൂന്‍ വേല്‍ ബാബ ആശ്രമത്തിലെ പ്രസാദം കഴിച്ചത്.

നര്‍മ്മദ നദിയുടെ തീരത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. പ്രസാദം കഴിച്ചതോടെ വിശ്വാസികള്‍ ചര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവായതായി ജില്ലാ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി ആശ്രമത്തില്‍ ശിവരാത്രി ആഘോഷം നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു അനുഭവം ഇതാദ്യമായാണെന്ന് നര്‍മ്മദ ബച്ചാവോ ആന്തോളന്‍ പ്രവര്‍ത്തകന്‍ രാഹുല്‍ യാദവ് പറഞ്ഞു.

അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here