പാഡ്മാന്‍ ചലഞ്ച് കത്തിപ്പടരുന്നു

മുംബൈ : ഇന്ത്യയുടെ ‘പാഡ്മാന്‍’ മുരുകാനന്ദം തുടങ്ങിവെച്ച ‘പാഡ്മാന്‍ ചലഞ്ച്’ ബോളിവുഡില്‍ തരംഗമാകുന്നു. അതെ, എന്റെ കയ്യിലുള്ളത് പാഡാണ്. അതില്‍ അപമാനിക്കേണ്ട യാതൊരു കാര്യവുമില്ല.

ആര്‍ത്തവം സ്വാഭാവിക പ്രക്രിയയാണ്. ഇങ്ങനെ ട്വിറ്ററില്‍ കുറിച്ച മുരുകാനന്ദം അക്ഷയ്കുമാര്‍, സോനം കപൂര്‍, രാധിക ആപ്‌തെ, ട്വിങ്കിള്‍ ഖന്ന എന്നിവരെ ചലഞ്ച് ചെയ്തു.

ഇതോടെ ബോളിവുഡ് താരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്തു. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് ചരിത്രം കുറിച്ച മുരുകാനന്ദത്തിന്റെ ജീവിതത്തെ അധികരിച്ച് പാഡ്മാന്‍ എന്ന ചിത്രം ഒരുങ്ങുകയാണ്.അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ഈ ഘട്ടത്തിലാണ് ബോധവല്‍ക്കരണ ലക്ഷ്യം കൂടി മുന്‍നിര്‍ത്തി താരങ്ങള്‍ പാഡ്മാന്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

അക്ഷയ്കുമാര്‍, നിര്‍മ്മാതാവ് ട്വിങ്കിള്‍ ഖന്ന എന്നിവര്‍ക്ക് പുറമെ ആമിര്‍ ഖാന്‍ ആലിയ ഭട്ട്, ശബാന ആശ്മി തുടങ്ങിയവര്‍ നാപ്കിനുമായി പോസ് ചെയ്ത് ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

അക്ഷയ്കുമാറിന്റെ ചലഞ്ച് സ്വീകരിച്ച ആലിയ ഭട്ട് ജിമ്മിലെ വര്‍ക്കൗട്ടിനിടയില്‍ തല കീഴോട്ടുള്ള വ്യായാമമുറ ചെയ്തുകൊണ്ടാണ് പാഡുമായി പോസ് ചെയ്തത്.

നാപ്കിനുമായി പോസ് ചെയ്ത ആമിര്‍ ഖാന്‍ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും വെല്ലുവിളിച്ചിട്ടുണ്ട്. അത്തരത്തില്‍ പാഡ്മാന്‍ ചലഞ്ച് വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here