ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. സൊഹൈല്‍ മെഹ്മൂദിനോടാണ്‌ ഇസ്ലാമബാദിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

എന്നാല്‍ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ പരിരക്ഷയും നല്‍കുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്‍തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് ആ രാജ്യം ആരോപിച്ചിരുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഇത് ആവര്‍ത്തിക്കപ്പെടുകയാണെന്നുമാണ് പാക് വാദം. ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഇടക്കിടെ ഇത്തരത്തില്‍ പരിഹാസങ്ങള്‍ക്ക് ഇരയാകുന്നുവെന്നും പാകിസ്താന്‍ പരാതിപ്പെടുന്നു.

എന്നാല്‍ ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താനില്‍ നിരന്തരം അപമാനിക്കുന്നുണ്ടെന്നും പക്ഷേ അപ്പോഴെല്ലാം ഇന്ത്യ നയതന്ത്രപരമായേ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളൂവെന്നും അധികൃതര്‍ തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here