വാര്‍ത്താ അവതാരകരുടെ വാക്കേറ്റം

ഇസ്ലാമാബാദ്: വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 വിലെ വാര്‍ത്താ വായനയ്ക്കിടെ നടന്ന സംഭവങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടതെന്നാണ് സൂചന. ‘ഇവളെ വച്ച് ഞാനെങ്ങനെയാണ് ഈ ബുള്ളറ്റിന്‍ ചെയ്യുക?’ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ അവതാരകന്‍ ചോദിക്കുന്നത്.

ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള അവതാരകയുടെ മറുപടി. തന്നോട് മാന്യമായി സംസാരിക്കൂ’ എന്നും അവതാരക പറഞ്ഞതോടെ ‘ഞാനെന്ത് മാന്യതക്കുറവാണ് കാണിച്ചതെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്.

نجی ٹی وی چینل کے اینکرز خبریں پڑھتے پڑھتے لڑ پڑے ویڈیو لیک ہوگئی

نجی ٹی وی چینل کے اینکرز خبریں پڑھتے پڑھتے لڑ پڑے ویڈیو لیک ہوگئی

MediaLiveさんの投稿 2018年2月24日(土)

ജാഹില്‍(മൂഢന്‍) എന്ന് അവതാരകനെ അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

LEAVE A REPLY

Please enter your comment!
Please enter your name here