വേദിയില്‍ എംപിയുടെ മോശം പെരുമാറ്റം

ഇസ്‌ലാമാബാദ് :പൊതുവേദിയില്‍ വെച്ച്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രസംഗിക്കുന്നതിനിടെ അപമര്യാദയായി പെരുമാറിയ എംപി വിവാദത്തില്‍. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസിന്റെ എംപി നിസാര്‍ മുഹമ്മദാണ് പെണ്‍കുട്ടിയെ മോശം രീതിയില്‍ സ്പര്‍ശിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ടിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനപ്രതിനിധിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.സൊഹ്രാബ് ഗോത്ത് പ്രദേശത്ത് ഒരു യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ പൊതുയോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. പാക്കിസ്ഥാനിലെ മനുഷ്യവകാശ കമ്മീഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാണ് നിസാര്‍.

സൈനബ് എന്ന പിഞ്ചു കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ അലയടികള്‍ ഒടുങ്ങും മുമ്പാണ് നേതാവിന്റെ മോശം പെരുമാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here