ഇന്ത്യന്‍ സംഘത്തോടൊപ്പം ഷൂട്ടിംഗിന് പോകവെ ഉണ്ടായ മോശം അനുഭവം ഓര്‍ത്ത് വിതുമ്പി കരഞ്ഞ് പാക് നടി സബാ ഖമര്‍

ലഹോര്‍ :ടെലിവിഷന്‍ അഭിമുഖത്തിനിടെ വിതുമ്പി കരഞ്ഞ് ബോളിവുഡ് നടി. പാക്കിസ്ഥാന്‍ സിനിമാ മേഖലയിലെ മിന്നും താരമായ സബാ ഖമറാണ് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിനിടെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ ഓര്‍ത്ത് വിതുമ്പിക്കരഞ്ഞത്.കഴിഞ്ഞ വര്‍ഷം ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനോടൊപ്പമായിരുന്നു സബയുടെ ബോളിവുഡ് അരങ്ങേറ്റം. ഇന്ത്യന്‍ സംഘത്തോടൊപ്പം ഷൂട്ടിംഗിനായി ജോര്‍ജ്ജിയയിലേക്ക് പോയപ്പോഴാണ് നായികയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ജോര്‍ജ്ജിയയിലെ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ കൂടെ ഉണ്ടായിരുന്ന മുഴുവന്‍ ഇന്ത്യന്‍ സംഘത്തേയും പുറത്തേക്ക് കടത്തി വിട്ടു.എന്നാല്‍ തന്നെ മണിക്കൂറുകളോളം വിമാനത്താവളത്തിനുള്ളില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന തുടര്‍ന്നതായും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും നടി പറഞ്ഞു. ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്റെ വില എന്താണെന്ന് തനിക്ക് അപ്പോള്‍ മനസ്സിലായെന്നും പറഞ്ഞായിരുന്നു നടി അഭിമുഖത്തില്‍ വിതുമ്പി കരഞ്ഞത്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്..>>>

LEAVE A REPLY

Please enter your comment!
Please enter your name here