പാരാഗ്ലൈഡറുടെ തോള്‍ തുളച്ച് മരക്കമ്പ്

മോസ്‌കോ : പറക്കലിനിടെ കാട്ടില്‍ ഇടിച്ചിറങ്ങിയ പാരാഗ്ലൈഡറുടെ തോള്‍ തുളച്ച് തടിയന്‍ മരക്കമ്പ്. ലോകപ്രശസ്ത റഷ്യന്‍ പാരാഗ്ലൈഡര്‍ ഇവാന്‍ ക്രസൗസ്‌കിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മിന്‍സ്‌കിലെ ലൊഷാനി ഗ്രാമത്തിന് മുകളിലൂടെ പറക്കെവയാണ് അപകടമുണ്ടായത്.

പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാട്ടിലേക്ക് വീഴുകയായിരുന്നു 36 കാരന്‍. തടിച്ച മരക്കൊമ്പ് ക്രസൗസ്‌കിയുടെ തോളിലൂടെ തുളച്ചുകയറി. തുടര്‍ന്ന് ഇരുഭാഗത്തും മരക്കമ്പ് മുറിച്ചാണ് ഇദ്ദേഹത്തെ വേര്‍പെടുത്തിയത്.

തുളച്ചുകയറിയ മരക്കമ്പിന്റെ ശേഷിക്കുന്ന ഭാഗവുമായി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മരക്കഷണം നീക്കിയത്. പൈന്‍ മരങ്ങളിലിടിച്ചാണ് താഴേക്ക് വീണത്.

കുഴപ്പമില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് മരക്കമ്പ് തുളച്ച് കയറി തോളിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. ക്രസൗസ്‌കി പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here