മാതാപിതാക്കള്‍ മകന് നല്‍കിയ പേര് മാറ്റണമെന്ന് കോടതി

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസ്സോളിനിയെന്ന് പേരിട്ട മാതാപിതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടി. ഇറ്റലി സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പേര് മകന് നല്‍കിയതിന് മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യുദ്ധക്കൊതിയനായ ഭരണാധികാരിയെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നില്ല ഇവര്‍ മകന് ഈ പേര് നല്‍കിയത്.

കുട്ടിയുടെ കുടുംബപ്പേര് മുസ്സോളിനി എന്നാണ്. കുട്ടിയുടെ മുത്തശ്ശന്റെ പേരായ ബെനേറ്റോ എന്ന് കുട്ടിയെ വിളിച്ചതോടെ അവന്‍ ബെനേറ്റോ മുസ്സോളിനിയായി. എന്നാല്‍ കുട്ടിയുടെ ഈ പേര് വലിയ വാര്‍ത്തയായതോടെയാണ് കോടതി ഇത് ശ്രദ്ധിച്ചത്. ഭാവിയില്‍ ഈ പേര് കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പേര് മാറ്റണമെന്നുമാണ് കോടതിയുടെ നിലപാട്.

മുന്‍പ് മിലനില്‍ പെണ്‍കുഞ്ഞിന് ബ്ലൂ എന്ന പേര് നല്‍കിയതിനും കോടതി രംഗത്തെത്തിയിരുന്നു. കുട്ടികളുടെ ലിംഗം മനസിലാവുന്ന പേര് നല്‍കണമെന്നാണ് ഇറ്റലിയിലെ നിയമം. ബ്ലൂ എന്ന പേരില്‍ നിന്ന് കുട്ടി ആണാണോ പെണ്ണാണോ എന്ന് മനസിലാക്കാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി നോട്ടീസ് അയക്കുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here