മികച്ച ലൈംഗിക ജീവിതം പാരീസില്‍

പാരീസ് : ലോകത്ത് ഏറ്റവും മികച്ച ജീവിതം സാധ്യമാകുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്.ചിക്കാഗോ,പോര്‍ട്ടോ, ന്യൂയോര്‍ക്ക്, മെല്‍ബണ്‍, പാരീസ് ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡല്‍ഫിയ, ബാഴ്‌സലോണ, എഡിന്‍ബറോ, പാരീസ്, മെക്‌സിക്കോ, സാന്‍ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍, ലോസ് ഏഞ്ചല്‍സ്,ദുബായ്, സിംഗപ്പൂര്‍, ടോക്യോ, ബീജിങ്, വാഷിങ്ടണ്‍, ബാങ്കോക്ക് തുടങ്ങിയവയെയാണ് ജീവിക്കാന്‍ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.ഭക്ഷണം, ജീവിതച്ചെലവ്, സൗഹൃദാന്തരീക്ഷം, സന്തോഷം,സുരക്ഷിതത്വം, ലൈംഗികത,മദ്യം, സംസ്‌കാരം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ നഗരത്തിലെയും ജീവിതാന്തരീക്ഷം വിലയിരുത്തുന്നത്. ഏറ്റവും മികച്ച ലൈംഗിക ജീവിതം പാരീസിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടൈം ഔട്ട് മാസികയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ആദ്യ 32 സ്ഥാനങ്ങളില്‍ ഇന്ത്യയിലെ ഒരു നഗരവും ഇടംപിടിച്ചിട്ടില്ല. ഏറ്റവും നല്ല ജീവിതം ലഭിക്കുന്നത് ചിക്കാഗോയിലാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോ രണ്ടാം സ്ഥാനത്തും ന്യൂയോര്‍ക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഭക്ഷണവും മദ്യവും ആണ് നാലാം സ്ഥാനത്തുള്ള മെല്‍ബണിനെ മികച്ചതാക്കുന്നത്.കലയും സംസ്‌കാരവും അടിസ്ഥാനമാക്കിയതില്‍ പാരീസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ മെക്‌സിക്കോ നഗരമമാണ് സിനിമയും സംഗീതവും മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയുമൊക്കെ താല്‍പ്പര്യപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here