യാത്രക്കാരനെ കയ്യേറ്റം ചെയ്ത് ബസ് ജീവനക്കാര്‍

തളിപ്പറമ്പ് :കെഎസ്ആര്‍ടിസി യാത്രക്കാരനെ നടുറോഡില്‍ വെച്ച് കയ്യേറ്റം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലാണ് തിങ്കളാഴ്ച നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ചുറ്റും ജനം നോക്കിനില്‍ക്കെയായിരുന്നു യാത്രക്കാരന് നേരെ ജീവനക്കാരുടെ കയ്യേറ്റം.

കെഎസ്അര്‍ടിസി ജീവനക്കാരും സ്വകാര്യ ബസ് തൊഴിലാളികളും തമ്മില്‍ ഇതിന് മുന്‍പ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയില്‍ ഈ യാത്രക്കാരന്‍ കെഎസ്ആര്‍ടിസിയെ അനുകൂലിച്ച് സംസാരിച്ചതാണ് സ്വകാര്യ ബസ് ജീവനക്കാരെ ചൊടിപ്പിച്ചത്.

ഉടന്‍ തന്നെ ബസ്സിലെ തൊഴിലാളികള്‍ ചേര്‍ന്ന് ഇയാളെ സ്‌റ്റോപ്പില്‍ നി്ന്ന് നടുറോഡിലേക്ക് വലിച്ചിറയ്ക്കുകയും മര്‍ദ്ദിക്കാന്‍ അരംഭിക്കുകയുമായിരുന്നു. എന്നാല്‍ അല്‍പ്പ സമയത്തിനകം നാട്ടുകാര്‍ ഇടപെട്ടതോടെ ജീവനക്കാര്‍ പിന്‍വാങ്ങി.
ഇതിനിടയില്‍ മറ്റൊരു വഴി യാത്രക്കാരന്‍ സ്വകാര്യ ബസ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ കാണാം

തളിപ്പറമ്പ് മാധവി ബസ് ജീവനക്കാർ KSRTC ബസ് യാത്രക്കാരനെ ക്രൂര മർദ്ധനം…തളിപ്പറമ്പ: സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ ക്രൂര മർദ്ദനം. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുൻപിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനെ മർദിച്ചത്.തളിപ്പറമ്പ് ബസ്സ്റ്റോപ്പിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് ജീവനക്കാരുമായി തർക്കിച്ചതിനെ യാത്രക്കാരൻ ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.നാട്ടുകാർ ഇടപെട്ടാണ് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇതിനു മുമ്പും മാധവി ബസ് ജീവനക്കാരെക്കുറിച്ച് നിരവധി തവണ പരാതികളുണ്ടായിട്ടുണ്ട്. സമീപത്ത് ഹോംഗാർഡുമാർ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Ente Kannur കണ്ണൂർ ജില്ലാさんの投稿 2018年4月29日(日)

LEAVE A REPLY

Please enter your comment!
Please enter your name here