യാത്രയ്ക്കിടെ മലയാളി യാത്രക്കാരി മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരി മരിച്ചു. കൊല്ലം മാങ്ങാട് കാരിക്കോട് ചാരുവിള പുത്തന്‍വീട്ടില്‍ അസുമാബീവിയാണ് (78) മരിച്ചത്. ജിദ്ദയില്‍ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സിലെ യാത്രക്കാരിയായിന്നു ഇവര്‍. ശരീരത്തിന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ വിമാനം അടിയന്തിരമായി നെടുമ്പാശേരിയിലിറക്കി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here