ബിയര്‍ ലഭിച്ചില്ല; ചോര തുപ്പിയ യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിമാനത്തില്‍ തണുത്ത ബിയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹയാത്രികരുടെയും ജീവനക്കാരുടേയും ദേഹത്ത് ചോര തുപ്പിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജാസണ്‍ ഫെലിക്‌സ് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. സെന്റ് ക്രോയിക്‌സിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനം എഎ 1293 ലെ യാത്രക്കാരനായിരുന്നു ജാസണ്‍.

മദ്യപിച്ച് ലക്കുകെട്ട ജാസണ്‍ വീണ്ടും തണുത്ത ബിയര്‍ ആവശ്യപ്പെട്ടതോടെ ജീവനക്കാരന്‍ നിരസിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിമാനം ലാന്‍ഡ് ചെയ്യാന്‍ അധിക സമയമില്ലെന്നും സീറ്റില്‍ പോയിരിക്കൂ എന്നും ജീവനക്കാരന്‍
ഇയാളോട് പറഞ്ഞു. എന്നാല്‍ ജാസണ്‍ പ്രകോപിതനായി.

ഇയാള്‍ സഹയാത്രികന്റെ മടിയില്‍ കയറിയിരിക്കുകയും ക്യാബിന്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആവശ്യം നിരാകരിച്ച ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ജാസണ്‍ യാത്രക്കാരുടെ മേലും ജീവനക്കാരുടെ മേലും രക്തം തുപ്പുകയായിരുന്നു.

ഒടുവില്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ വിമാനത്തിലെ സീറ്റില്‍ ബന്ധിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 20 വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here