11 വയസുകാരന്‍ അഴുക്ക് ചാലില്‍ വീണു

ബെയ്ജിങ്: അഴുക്ക് ചാലില്‍ വീണ പതിനൊന്ന് വയസുകാരനെ വഴിയാത്രക്കാര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഏപ്രില്‍ 30ന് ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ക്വസ്ഹുവിലാണ് സംഭവം. കനത്ത മഴയില്‍ റോഡിന് സമീപത്തുകൂടി നടന്നുപോയ കുട്ടി അഴുക്കുചാലില്‍ വീണു.

ഇതുകണ്ട് കാറില്‍ പോവുകയായിരുന്നവര്‍ വണ്ടി നിര്‍ത്തി കുട്ടിയെ രക്ഷിക്കാനോടി. തുടര്‍ന്ന് മറ്റ് യാത്രികരും ഇവര്‍ക്കൊപ്പം കൂടി. കുട്ടി ഒഴുകിപോവുകയായിരുന്നു. കുറച്ച് ദൂരം മുമ്പോട്ടുപോയ കുട്ടിയെ അഴുക്കുചാലിലെ ഒരു ദ്വാരത്തില്‍ കൂടി പുറത്തെടുക്കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here