സ്‌ട്രെച്ചറില്‍ തലകീഴായി ഇറക്കിയ രോഗി മരിച്ചു

മുളങ്കുന്നത്തുകാവ്: ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്‌ട്രെച്ചറില്‍ നിന്ന് രോഗിയെ തലകീഴായി ഇറക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 20ന് ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ ആദ്യം മണ്ണാര്‍ക്കാട് സ്വകാര്യ ആസ്പത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ നിന്നാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

രോഗി യാത്രാമധ്യേ സ്‌ട്രെച്ചറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍, ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡര്‍ കൈയുറ ശേഖരിക്കാന്‍ പോയ സമയത്തായിരുന്നു ഡ്രൈവറുടെ ക്രൂരത. ഡ്രൈവര്‍ രോഗി കിടന്ന സ്‌ട്രെച്ചറിന്റെ ഒരറ്റം പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു. തറയില്‍ തലകുത്തി നിന്ന സ്‌ട്രെച്ചറിലൂടെ നിരങ്ങിയിറങ്ങിയ രോഗിയുടെ തല താഴെ കുത്തിയാണ് നിന്നത്.

ഈ സമയം സമീപത്തു കൂടി നിന്നവരാണ് ഇത് മൊബൈലില്‍ ചിത്രീകരിച്ചത്. വീഡിയോ പകര്‍ത്തരുതെന്ന് ആക്രോശിച്ച ഡ്രൈവര്‍ ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതുകൊണ്ടാണ് രോഗിയെ ഇറക്കാന്‍ നോക്കിയതെന്നും രോഗി മദ്യപിച്ചിട്ടുണ്ടെന്നും പറഞ്ഞു. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റ രോഗിക്ക് പിറ്റേന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി.

മൂന്നു ദിവസം ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ രോഗി ഇന്നലെ പുലര്‍ച്ചെ മൂന്നിനു മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് ആണ്ടിമഠം മുബാറക്ക് വീട്ടില്‍ ഷെരീഫിനെ (36) തിരെ കേസെടുത്തു. മരിച്ചയാള്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു.

 

ഗോഡ്സ് ഓണ്‍ കണ്ട്രിさんの投稿 2018年3月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here