ആശുപത്രി ടോയ്‌ലറ്റില്‍ രോഗി തൂങ്ങി മരിച്ചു

ഭുവനേശ്വര്‍: ആശുപത്രി ശുചിമുറിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ പുരി ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ ബാബുല സബര്‍ ആണ് ആത്മഹത്യ ചെയ്തത്.

പ്രഥമദൃഷ്ടിയില്‍ സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കല്‍പ്പണിക്കാരനായ സബറിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ മുറിവുകളുമായാണ് ഇയാള്‍ എത്തിയത്.

എന്നാല്‍ ഇയാള്‍ ആത്മഹത്യ ചെയ്തതെന്തിനാണെന്ന് വ്യക്തമല്ല. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് സബര്‍ തൂങ്ങി മരിച്ചത്. നൗപദ ജില്ലയില്‍ നിന്നും വന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പുരിയില്‍ കല്‍പ്പണിക്കാരനായി ജോലി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here