യുഎഇയില്‍ ഈ സര്‍ട്ടിഫിക്കറ്റ് കരുതണം

ദുബായ് : വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ സംശയ ദൂരീകരണവുമായി യുഎഇ മന്ത്രാലയം രംഗത്തെത്തി. യുഎഇയില്‍ ജോലി ചെയ്യുന്നതിന് ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം നീക്കിയതായി അടുത്തിടെ കിംവദന്തി പരന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ട്യുണീഷ്യ, സെനഗള്‍, നൈജീരിയ എന്നീ രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ക്ക് യുഎഇയില്‍ ജോലി എടുക്കുവാനായി ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു വ്യാജ വാര്‍ത്തകള്‍. എന്നാല്‍ ഈ നിയമത്തില്‍ ഒരു തരത്തിലുള്ള അയവും വരുത്തിയിട്ടില്ലെന്ന് യുഎഇ മന്ത്രാലയം വ്യക്തമാക്കി.

ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാവും, യുഎഇയില്‍ ജോലിക്ക് വരുന്ന ഏതൊരു പ്രവാസിക്കും ജന്മ നാട്ടില്‍ നിന്നുള്ള പിസിസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ യുഎഇയില്‍ തന്നെ ഒരു കമ്പനിയില്‍ നിന്നും മറ്റൊരു കമ്പനിയിലേക്ക് ജോലി മാറ്റം നടത്തുന്ന വേളയില്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്നത് നിര്‍ബന്ധമില്ല. ഇത് തീരുമാനിക്കുള്ള അധികാരം തൊഴില്‍ ദാതാവിനാണ്. തൊഴിലുടമ ആവശ്യപ്പെടുകയാണെങ്കില്‍ പ്രവാസിക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here