കമ്പിയഴിയിലേക്ക് തെന്നി വീണ് 20കാരി മരിച്ചു

ബെയ്ജിങ്: ഫൂട്പാത്തിലെ കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു. ചൈനയിലാണ് സംഭവം നടന്നത്. റോഡിലെ ഫൂട്ട്പാത്തിലൂടെ ഭാരമേറിയ പെട്ടിയുമായി പോവുകയായിരുന്ന ഇരുപതുകാരി കമ്പിയഴിയിലേക്ക് തെന്നി വീഴുകയായിരുന്നു.

വളഞ്ഞ് യു ഷെയ്പ്പില്‍ ഇരിക്കുന്ന കമ്പിയഴിക്ക് ഒരു കൈപ്പത്തിയുടെ വലിപ്പമേ ഉണ്ടായിരുന്നുള്ളു. തല അതിനുള്ളില്‍ കുടങ്ങിപ്പോയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്.

ഫിബ്രവരി 27നാണ് സംഭവം. ബസ്സിറങ്ങി നടക്കവേയായിരുന്നു അപകടം. സംഭവം നടന്ന് പതിനാറ് മിനിറ്റിന് ശേഷമാണ് പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയത് അപ്പോഴേക്കും യുവതി മരിച്ചിരുന്നു.

ശ്വാസം മുട്ടി മുഖം മുഴുവന്‍ ചുവപ്പു നിറമായിരുന്നു. കമ്പയഴി മുറിച്ചാണ് യുവതിയുടെ മൃതദേഹം പുറത്തെടുത്ത്. അതേസമയം ഇതിന് സമാനമായി നിരവധി അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് ജനങ്ങള്‍ ആരോപിച്ചു.

ചൈനയിലുടനീളം ഈ ഷെയ്പ്പിലുള്ള കമ്പിയഴിയാണെന്നും ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നും ഇവര്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here