മുംബൈ :റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കീശയിലിരിക്കുന്ന ഫോണില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ച ഇദ്ദേഹം പരിഭ്രാന്തനായി എഴുന്നേറ്റു.
#WATCH: Mobile phone blasts in man's pocket in Mumbai's Bhandup. (Source: CCTV Footage) (4.6.2018) pic.twitter.com/2oC9uudHq6
— ANI (@ANI) June 5, 2018
ഇതിന് ശേഷം ഫോണ്‍ മേശയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെ തുടര്‍ന്ന് ഹോട്ടലില്‍ ഇദ്ദേഹത്തിന് അടുത്തുണ്ടായിരുന്ന മറ്റുള്ളവരും അകലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ഫോണ്‍ ഉടമയെ നിസ്സാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.