സ്പീക്കറുടെ കസേരയില്‍ അഞ്ജാതന്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അംഗങ്ങള്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ള അതീവ സുരക്ഷയിലുള്ള നിയമസഭയില്‍ യുവാവ് പ്രവേശിച്ചത് വന്‍ വിവാദമായിരിക്കുകയാണ്.

സംഭവം വിവാദമായതിന് പിന്നാലെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം നിയമസഭാ സെക്രട്ടേറിയറ്റും പൊലീസും അന്വേഷിക്കും. ചിത്രമെടുത്തത് മറ്റൊരാളായതിനാല്‍ തന്നെ കൂടുതല്‍ പേര്‍ സഭാഹാളില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

മാര്‍ച്ച് 28ന് ബജറ്റ് സമ്മേളനം കഴിഞ്ഞ് സഭ പിരിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിലാണ് ചിത്രമെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും യുവാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും നിയമസഭാ സെക്രട്ടറി ഡിഎം പാട്ടീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here