പള്ളിയില്‍ ഗെയിം കളിച്ചതില്‍ രൂക്ഷവിമര്‍ശനം

മനാമ : വിശുദ്ധ മക്കയില്‍ പള്ളിയിലിരുന്ന് 4 വനിതകള്‍ ബോര്‍ഡ് ഗെയിം കളിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത്. പര്‍ദ്ദയണിഞ്ഞ 4 സ്ത്രീകള്‍ പള്ളിയില്‍ നിലത്തിരുന്ന് ബോര്‍ഡ് ഗെയിം കളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇത്തരത്തില്‍ സ്ത്രീകള്‍ ഗെയിം കളിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. കിങ് അബ്ദുള്‍ അസീസ് ഗെയ്റ്റിന് സമീപം വെസ്റ്റേണ്‍ സ്‌ക്വയറിലാണ് ഇവരെ കണ്ടത്. തുടര്‍ന്ന് അധികൃതര്‍ എത്തി ഇവരോട് കളിയവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

പള്ളിയുടെ വിശുദ്ധത കാത്തുസൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതോടെ സ്ത്രീകള്‍ ഗെയിം നിര്‍ത്തി അവിടെനിന്ന് പോവുകയും ചെയ്തു. സൗദി ദിനപ്പത്രമായ ഒകാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനിടെ ആരോ പകര്‍ത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഇതോടെ സ്ത്രീകളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീകള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. വിശുദ്ധ പള്ളി ആരാധനയ്ക്കുള്ളതാണെന്നും അതിന്റെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

സൗദി അറേബ്യ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here