ബസിന് മുകളില്‍ ഭീമന്‍ തൂണ്‍ പതിച്ചു

ബെയ്ജിങ്: കഴിഞ്ഞ ദിവസമാണ് ചൈനയിലെ നാന്‍ചാങ് ചങ്‌ബേയി വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകി വീഴുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ശക്തമായ കാറ്റിലാണ് വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഇളകിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇപ്പോഴിതാ ചൈനയിലെ ഷാങ്ഹായില്‍ നിന്നുള്ള ഒരു ഭയാനകമായ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വലിയൊരു കെട്ടിടത്തിന്റെ ഭീമന്‍ തൂണ് തകര്‍ന്ന് ഓടുന്ന ബസിന്റെ മുകളില്‍ വീഴുന്നതാണ് വീഡിയോയില്‍. അതിശക്തമായ കാറ്റില്‍ തൂണ് തകര്‍ന്ന് ബസിന് മുകളില്‍ വീഴുകയായിരുന്നു.

ബസിനകത്തും പുറത്തും നിന്നുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. ബസിനകത്ത് ഒരു യാത്രക്കാരനിരിക്കുന്ന വശത്താണ് തൂണ് തകര്‍ന്ന് വീണത്. എന്നാല്‍ ഇയാള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബസിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Strong winds drop large column onto public bus in Shanghai

Gale-force winds have caused a decorative column to fall off a building in Shanghai and hit a moving bus. The pillar broke into two pieces, while the public coach was heavily damaged. Luckily, no one was injured.

CGTNさんの投稿 2018年3月5日(月)

LEAVE A REPLY

Please enter your comment!
Please enter your name here