വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സാധാരണ പരിശീല പറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ചൗഹാന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല.

ജാംനഗറിലെ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഉടന്‍തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. പ്രദേശത്ത് മേഞ്ഞ് നടന്ന കന്നുകാലികള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്.

വിമാനത്തിനടിയില്‍ പെട്ട് കന്നുകാലികളും ചത്തു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഗ്രാമത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അസമിലെ മജൗലിയില്‍ കഴിഞ്ഞ മാസം വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here