മാധ്യമങ്ങള്‍ക്കെതിരെ പിണറായി

തിരുവനന്തപുരം :തന്റെ മരണം ആഗ്രഹിക്കുന്ന ചിലര്‍ മാധ്യമ പ്രവര്‍ത്തകരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈ അപ്പോളോ അശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചത്തി, തിരുവനന്തപുരത്തെ വിമാനത്താവളത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ബ്ലഡ് കൗണ്ടില്‍ വ്യതിയാനം വന്നതിനെ തുടര്‍ന്ന് അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം സ്ഥിരീകരിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയും വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യന്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത് എന്തിനാണെന്ന തരത്തിലുള്ള വിവാദങ്ങളും ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. നിങ്ങള്‍ ആഘോഷിച്ച ഒരു വാര്‍ത്തയെ കുറിച്ച് പറയാനുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഈ വിഷയത്തിലേക്ക് കടന്നത്.

താന്‍ ഒരു ദിവസം ഏകെജി സെന്ററിലേക്ക് നടന്നു പോകവെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നിന്നുമൊരാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ‘എത്രയാള് വാഹനമിടിച്ച് മരണപ്പെടുന്ന്, ഇവന്‍ മരിക്കുന്നുവില്ലല്ലോ’ എന്നായിരുന്നു അയാളുടെ മോശം പരാമര്‍ശം.

‘അങ്ങനെയൊരു വികാരക്കാര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്, ആ വികാരക്കാര്‍ ചമച്ച ഒരു വാര്‍ത്തയാണത്. അങ്ങനെ ആഗ്രഹിച്ചത് കൊണ്ടൊരു മനുഷ്യനൊന്നും സംഭവിക്കൂലല്ലോ, പ്ലെറ്റ്‌ലെറ്റ് കൗണ്ട് ചെക്ക് ചെയ്യാനല്ല സാധാരണയുള്ള ഒരു ചെക്കപ്പിനാണ് ആശുപത്രിയിലേക്ക് പോയത്’.പിണറായി പറഞ്ഞു

കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി താന്‍ ഇത് സ്ഥിരമായി നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്‍റെ മരണം ആഗ്രഹിക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരിലുണ്ട് -പിണറായി വിജയന്‍

തന്‍റെ മരണം ആഗ്രഹിക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകരിലുണ്ട് -പിണറായി വിജയന്‍

News18 Keralaさんの投稿 2018年3月4日(日)

LEAVE A REPLY

Please enter your comment!
Please enter your name here