പിണറായി വിജയന്‍ ആശുപത്രിയില്‍

ചെന്നൈ :മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാരുന്നു ചെന്നെ ഗ്രീന്‍ റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പിണറായി വിജയനെ പ്രവേശിപ്പിച്ചത്.

പതിവ് പരിശോധനങ്ങളുടെ ഭാഗമായി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ബ്ലഡ് കൗണ്ടില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നുവെന്ന്
ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും അശുപത്രി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഞായറാഴ്ച ഓഫീസില്‍ തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here