തെന്നിയ വിമാനം മൈതാനത്ത് അഗ്നിക്കിരയായി

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ 50 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനാപകടമുണ്ടായത്.

ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന ബംഗ്ലാദേശ് വിമാനമാണ് ദുരന്തത്തിന് ഇരയായത്. യാത്രക്കാരും ജീവനക്കാരുമടക്കം 71 പേരുണ്ടായിരുന്ന
യുഎസ് ബംഗ്ല എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

नेपाल के काठमांडू हवाई अड्डे पर बांग्‍लादेशी प्लेन क्रैश

नेपाल के काठमांडू हवाई अड्डे पर बांग्‍लादेशी प्लेन क्रैश, 67 यात्री थे सवार, घटना प्लेन के लैंड करने के दौरान हुई है, मरने वालों की संख्या का अभी पता नहीं चल पाया है।

जनता का रिपोर्टरさんの投稿 2018年3月12日(月)

ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്താവളത്തിന് സമീപത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് നിരങ്ങി നീങ്ങി അവിടെവെച്ച് തീപ്പിടിക്കുകയായിരുന്നു. അപകടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങേണ്ടിയിരുന്നത്. വിമാനത്തില്‍ 67 യാത്രക്കാരും 4 ജീവനക്കാരുമാണുണ്ടായിരുന്നത്‌.

17 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here