ജീവനക്കാരിയെ മോശമായി സ്പര്‍ശിച്ച് യാത്രക്കാരന്‍

ന്യൂഡല്‍ഹി : എയര്‍ വിസ്താര വിമാന ജീവനക്കാരിയെ ലൈംഗികമായി അപമാനിച്ച 62 കാരന്‍ അറസ്റ്റില്‍. രാജീവ് വസന്ത് ദാനി എന്നയാളാണ് ഡല്‍ഹിയില്‍ പിടിയിലായത്. മാര്‍ച്ച് 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തിലെ യാത്രക്കാരനായിരുന്നു രാജീവ്.

ഇയാള്‍ ഒരു ക്യാബിന്‍ ക്ര്യൂ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. മൂന്നാം ടെര്‍മിനലില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് ഇയാളില്‍ നിന്ന് ജീവനക്കാരിക്ക് നേരെ മോശം പെരുമാറ്റമുണ്ടായത്.

ഇയാള്‍ ജീവനക്കാരിയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ യുവതിയുടെ പരാതിയില്‍ സിഐഎസ്എഫ് ജീവനക്കാര്‍ ഇദ്ദേഹത്തെ പിടികൂടി പൊലീസിന് കൈമാറി.

തങ്ങളുടെ ഒരു ജീവനക്കാരി മാര്‍ച്ച് 24 ന് ലക്‌നൗ-ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരനില്‍ നിന്ന് ലൈംഗിക ഉപദ്രവത്തിന് ഇരയായതായി എയര്‍വിസ്താവര വാര്‍ത്താകുറിപ്പില്‍ സ്ഥിരീകരിച്ചു.

ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന മോശം പെരുമാറ്റം ആരില്‍ നിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here